കോട്ടയത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ എംഎൽഎമാരും എംപിയും പങ്കെടുത്തില്ല ; ദേശീയ ബോധത്തിന്റെ പ്രശ്നമാണെന്ന് വി.എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്തെ സർക്കാർ സ്വാതന്ത്ര്യദിന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുത്തില്ല. മന്ത്രി വി.എൻ വാസവനൊഴികെയുള്ള എംഎൽഎമാരും എംപിയും ചടങ്ങിൽ പങ്കെടുത്തില്ല. ഇതിൽ നിശിതമായ വിമർശനം മന്ത്രി വി.എൻ വാസവൻ ഉന്നയിച്ചു. ഓരോരുത്തരുടെയും ദേശീയ ബോധത്തിന്റെ പ്രശ്നമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരെയും ക്ഷണിച്ചതാണെന്നാണ് ജില്ലാ കളക്ടറുടെ മറുപടി.

കേരള കോൺഗ്രസ് നേതാവായ തോമസ് ചാഴികാടനാണ് കോട്ടയം എംപി. എംഎൽഎമാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, സി.കെ ആശ എന്നിവരാണ് ജില്ലയിൽ നിന്നുള്ള നിയമസഭാംഗങ്ങൾ. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങുകൾ മാത്രമായാണ് പരിപാടി നടത്തിയതെന്ന് മന്ത്രി പ്രതികരിച്ചു.

താൻ എംഎൽഎ ആയ കാലത്ത് എല്ലാ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും പങ്കെടുത്തിരുന്നു. ദേശാഭിമാനം വ്യക്തിക്ക് ഉണ്ടാവേണ്ട ഒന്നാണ്. ഇത് സർക്കാർ പരിപാടി മാത്രമല്ല. ഇത് നാടിന്റെ ആഘോഷമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും കത്ത് നേരിട്ട് നൽകിയതാണെന്ന് ജില്ലാ കളക്ടർ പി.കെ ജയശ്രീ വ്യക്തമാക്കി. ആരും വരില്ലെന്ന് അറിയിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....