രാഹുല്‍ ഗാന്ധി ജനാധിപത്യത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചു – ബി.ജെ.പി അധ്യക്ഷന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ജനാധിപത്യത്തിന്റെ എല്ലാ അതിരുകളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലംഘിച്ചെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ജെ.പി നദ്ദ പറഞ്ഞു. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മാനസികമായി പാപ്പരായിരിക്കുന്നുവെന്ന് ജെ.പി നദ്ദ പറഞ്ഞു. രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്ത് ഇടപെടാന്‍ വിദേശ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്‌തെന്ന് ജെ.പി നദ്ദ പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികാര നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാര്‍ലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളോടുള്ള പ്രതികാരമാണ് ഡല്‍ഹി പോലീസിന്റെ നടപടിയെന്നാണ് ആരോപിക്കുന്നത്. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാം എന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയില്‍ വീണ്ടും പോലീസ് വന്നത് വിവാദം സൃഷ്ട്ടിക്കാനാണെന്നും മനു അഭിഷേഖ് സിങ് വി പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് രാഹുല്‍ ഗാന്ധിയെ തേടിയെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...