പ്രതിവർഷ വരുമാനത്തിൽ റെക്കോർഡിട്ട് ബി.ജെ.പി ; കോൺഗ്രസ്സിന് മുൻ സാമ്പത്തിക വർഷത്തേക്കാൾ 25% കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രതിവർഷ വരുമാനത്തിൽ റെക്കോർഡിട്ട് ഭാരതിയ ജനത പാർട്ടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 3,623 കോടി രൂപ. 2018 – 19 വർഷത്തിലേക്കാൾ 50 ശതമാനം വർധനവാണ് ഈ വർഷത്തിലുള്ളത്. 2018 – 19 വർഷത്തിലെ പാർട്ടിയുടെ വാർഷിക വരുമാനം 2,410 കോടി രൂപയായിരുന്നു. 2019 – 20 സാമ്പത്തിക വർഷം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾ നൽകിയ സത്യവാങ് മൂലത്തിലാണ് വരവ് ചെലവിന്റെ അവലോകനം ഉള്ളത്. മുൻ വർഷത്തേക്കാൾ 50% വരുമാന വർധനവുള്ള ബി.ജെ.പി മറ്റ് എല്ലാ പാർട്ടികളെയും പിന്നിലാക്കി.

തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ബി.ജെ.പി വരുമാന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇലക്ട്‌റൽ ബോണ്ടുകളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ 76 ശതമാനം കൂടുതലാണ്. സംഭവനകളായി ലഭിച്ച 844 കോടിയിൽ 244 കൊടിയും വ്യക്തി സംഭാവനകൾ ആണ്. തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം പരസ്യങ്ങൾക്കായി പാർട്ടി ചെലവാക്കിയത് 649 കോടി രൂപയാണ്.

കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, സി.പി.ഐ എം, സി.പി.ഐ, ബി.എസ്.പി, എൻ.സി.പി എന്നീ ആറ് ദേശീയ പാർട്ടികൾക്ക് അകെ ലഭിച്ച വരുമാനത്തേക്കാൾ കൂടുതൽ ലഭിച്ചത് ബി.ജെ.പി ക്കാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്‌ റീഫോംസിന്റെ വിലയിരുത്തലിൽ ബി.ജെ.പിക്ക് ലഭിച്ച 3623 കോടി കോൺഗ്രസ്സിന് ലഭിച്ച വരുമാനത്തേക്കാൾ 5.3 മടങ്ങാണ്. വരവിന്റെ കാര്യത്തിൽ മാത്രമല്ല ചെലവിന്റെ കാര്യത്തിലും ബി.ജെ.പി തന്നെയാണ് മുൻപന്തിയിൽ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...