കശ്മീരിലേക്ക് മകള്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്രതിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍ : കശ്മീരിലേക്ക് മകള്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്രതിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വ്വീസ് റൂള്‍ ചട്ട ലംഘനത്തിനാണ് നോട്ടീസ്. കാനായി നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപിക കെ.അനീഷയ്ക്ക് പയ്യന്നൂര്‍ എഇഒയാണ് കാരണം കാണിക്കല്‍ നല്‍കിയിരിക്കുന്നത്. പ്രധാനാധ്യാപിക വഴി നോട്ടീസ് കൈമാറും. സര്‍വീസ് നിയമം അനുസരിച്ച് സംസ്ഥാനം വിട്ടുപോകുന്നതിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്.

ഈ അനുമതി അധ്യാപികയായ അനീഷ വാങ്ങിയിട്ടില്ലെന്നും അതുകൊണ്ട് യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാഹ വാര്‍ഷികത്തിനു ഭര്‍ത്താവ് മധുസൂദനന്‍ നല്‍കിയ ബുള്ളറ്റില്‍ മകള്‍ മധുരിമയ്‌ക്കൊപ്പം കശ്മീരിലേക്ക് യാത്ര തിരിച്ച അധ്യാപികയേക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.വി വിനോദാണ് ജൂലൈ മാസം യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അധ്യാപിക ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. എന്നാല്‍ നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ് കാരണം കാണിക്കല്‍ നോട്ടീസെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...