പോലീസിനെ നാടിന് എതിരായ സേനയായി വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെ നാടിന് എതിരായ സേനയായി വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധപൂര്‍വം കാര്യങ്ങള്‍ മറച്ച്‌ വയ്ക്കാന്‍ ശ്രമിക്കുന്നു. ദുരന്തങ്ങളില്‍ പോലീസ് ജനകീയ സേനയായി മാറിയത് നാടിന് നേട്ടമായിരുന്നു. പ്രളയത്തില്‍ സഹജീവികളെ രക്ഷിക്കാനും ഭക്ഷണം ഉള്‍പ്പെടെ അവര്‍ എത്തിച്ചു. മഹാമാരി കാലത്തെ ഇ‍വരുടെ പ്രവര്‍ത്തനം മറക്കാനാകുമോയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു.

പി‍ഴ ഈടാക്കുന്നതിനെ മഹാ അപരാധമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായിരുന്ന 11 പേര്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. മനോവീര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ മനോവീര്യം തകരരുത് എന്ന് അവരോട് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെളിയില്ല എന്ന് കരുതിയ ഒരുപാട് കേസുകള്‍ അവര്‍ തെളിയിച്ചു. നാട്ടില്‍ നിയമവാഴ്ച തുടരുന്നത് ആഗ്രഹിക്കാത്ത ചിലരുണ്ട്. അവരാണ് പോലീസിന്റെ മനോവീര്യം തകര്‍ക്കാനായി ശ്രമിക്കുന്നത്. പോലീസിനെതിരെ നിറം പിടിപ്പിച്ച ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നും 200 പേരെ പോലീസില്‍ എടുത്തു. തീവ്രവാദികളും വര്‍ഗീയ വാദികളും പോലീസിനെതിരെ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...