24 മണിക്കൂറിനിടെ ഇന്ത്യയില്‍ 28,304 പുതിയ കൊവിഡ് രോഗികളും 372 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 28,304 പുതിയ കൊവിഡ് രോഗികളും 372 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാര്‍ച്ച്‌ 16നാണ് ഇതിലും കുറവ് രോഗികള്‍ ഒരു ദിവസം രാജ്യമൊട്ടാകെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,19,98,158 ആയി ഉയര്‍ന്നു. ഇന്നലെ 373 പേര്‍ കൊവിഡ് കാരണം മരണമ‌ടഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 3,88,508 പേര്‍ കൊവിഡ് ചികിത്സയിലുണ്ട്.

രാജ്യത്തെ ദിവസേനയുള്ള പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ 15 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെയാണ് നില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ ടെസ്റ്റിംഗില്‍ പോസിറ്റിവിറ്റി റേറ്റ് 1.87 ശതമാനം മാത്രമാണ്. രാജ്യത്ത് കൊവിഡ് മുക്തമാകുന്നവരുടെ എണ്ണം 97.45 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും ഇതു വരെയുള്ളതില്‍ വച്ച്‌ ഏറ്റവും ഉയര്‍ന്ന ശതമാനകണക്കാണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ഇന്നലെ വരെ 48,32,78,545 സാംപിളുകളില്‍ കൊവിഡ് പരിശോധന നടത്തിയെന്നും അതില്‍ ഇന്നലെ മാത്രം 15,11,313 സാംപിളുകള്‍ പരിശോധിച്ചെന്നും ഐ സി എം ആര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...