ടെൻഡർ നടപടികളില്‍ അഴിമതി നടത്തിയെന്ന പരാതി ; തമിഴ് നാട് മുൻ മന്ത്രിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് നാട് മുൻ മന്ത്രി എസ്.പി വേലുമണിയുടെ കോയമ്പത്തൂരിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. എ.ഐ.എ.ഡി.എം.കെ സർക്കാരിൽ മന്ത്രിയായിരിക്കെ വിവിധ ടെൻഡർ നടപടികൾ മന്ത്രി ഇടപെട്ട് അഴിമതി നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്. രാവിലെ ആറ് മണി മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണ്. നേരത്തെ മുൻ മന്ത്രി വിജയഭാസ്കറിന്‍റെ വീട്ടിൽ തമിഴ് നാട് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

വേലുമണിക്കെതിരെ ഡി.എം.കെ സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഗ്രാമവികസന, മുൻസിപ്പൽ ഭരണകാര്യ മന്ത്രിയായിരുന്നു വേലുമണി. സ്വന്തം ബിനാമികൾക്ക് സർക്കാർ കരാറുകൾ എഴുതിക്കൊടുത്തെന്നും വരവിൽ കവിഞ്ഞ് വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നുമാണ് വേലുമണിക്കെതിരായ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...