വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കള്‍. വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്നാണ് ബിജെപിയുടെ വിമര്‍ശനം. മുഖ്യമന്ത്രി കസേരയിൽ ആളുമാറി എന്നല്ലാതെ ഒരു നയം മാറ്റവും ബജറ്റിൽ കാണാൻ ഇല്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ പറഞ്ഞു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വഞ്ചന എന്ന് തെളിയിക്കുന്നതാണ് ബജറ്റ് എന്നായിരുന്നു ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ വിമര്‍ശനം. ബജറ്റ് വട്ടപ്പൂജ്യമാണ്. എല്‍കെജി നിലവാരം പോലുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

യുഡിഎഫിന്‍റെ കവല പ്രസംഗത്തോട് ഉപമിക്കാവുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. വിസ്മയം ഉണ്ടായില്ല, മുമ്പ് പറഞ്ഞത് യുഡിഎഫ് വിസ്മരിച്ചെന്നും എല്‍ഡിഎഫിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല യുഡിഎഫ് എന്ന് തെളിഞ്ഞെന്നും പി കെ കൃഷ്ണദാസ് വിമര്‍ശിച്ചു. ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസാണ് ബജറ്റ് എന്ന് ബിജെപി നേതാവ് എം ടി രമേശ്‌ വിമര്‍ശിച്ചു. നടന്നത് യാഥാർത്ഥ്യ ബോധമില്ലാത്ത പ്രസംഗം മാത്രമാണ്. പ്രസംഗം മത്സരം ഉണ്ടെങ്കിൽ പുരസ്‌കാരം സതീശന് നൽകാമായിരുന്നു എന്നും എം ടി രമേശ് പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...