ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ നടപടികൾ പൂർണമായും കയ്യൊഴിഞ്ഞു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ് മിഷൻ സമുദ്ര പദ്ധതി. കിഫ്ബിയുടെയും ലൈഫ് മിഷന്‍റെയും ചിറകരിയുന്ന നയമാണ് ബജറ്റിലുള്ളതെന്നും പിണറായി വിജയൻ ആരോപിച്ചു. ധവളപത്രം സർക്കാർ വികസന പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള മുൻകൂർ ജാമ്യമാണ്. സർക്കാരിന്‍റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാണിക്കുന്നു. വരവിൽ ഉണ്ടാകുന്ന വർധനവ് മറച്ചു പിടിക്കുകയാണ്. ഇത് ബോധപൂർവ്വം ചെയ്തതാണ്. നവകേരള സ്വപ്നം പൂർണമായും കൈയൊഴിഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ബ്ലൂ പ്രിന്‍റ് ഇല്ല. ക്ഷേമ ആശ്വാസം നടപടികൾ വികസനങ്ങളും പൂർണ്ണമായും കയ്യൊഴിഞ്ഞുവെന്നും പിണറായി കുറ്റപ്പെടുത്തി.

നേരത്തെയുള്ള ചില പ്രഖ്യാപനങ്ങൾ പേരു മാറ്റി അവതരിപ്പിച്ചു. അതിദാരിദ്ര്യ നിർമാര്‍ജനത്തിന്‍റെ തുടർച്ച സംബന്ധിച്ച കാര്യങ്ങളും ബജറ്റിൽ ഇല്ല. വൻകിട കമ്പനികൾക്ക് വീരം കുറഞ്ഞ മദ്യം വലിയതോതിൽ നിർമിക്കാനുള്ള അവസരം നൽകി. വൻകിട കോർപ്പറേറ്റ് താൽപര്യം ഇവിടെ ഉയർന്നുവരുന്നു. വീര്യം കുറഞ്ഞ മദ്യം ഉൽപാദനം കാർഷിക രംഗത്ത് വലിയ ഗുണം ചെയ്യുന്ന കാര്യമാണ് അതിനെക്കുറിച്ച് പരാമർശിക്കുന്നില്ല.ധവള പത്രത്തിന്‍റെ പ്രധാന ഊന്നൽ സ്വകാര്യമേഖലയ്ക്ക് വലിയ അവസരം നൽകുന്നത് ആയിരുന്നു. അത് തന്നെയാണ് ബജറ്റിലും ഉള്ളത്. ധാതുമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് നൽകുന്നതാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്. അതുതന്നെയാണ് യുഡിഎഫ് സർക്കാരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...