പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ വിമർശനം കടുപ്പിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ വിമർശനം കടുപ്പിച്ച് ബിജെപി. രാഹുൽ ​ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനടക്കമുള്ള വനിതാ നേതാക്കൾ ഒന്നടങ്കം രം​ഗത്തെത്തി. പ്രതിപക്ഷത്തിനെതിരായ നീക്കത്തിന്‍റെ നേതൃത്ത്വം നരേന്ദ്രമോദി ഏറ്റെടുത്തതിന് പിന്നാലെയാണ് വനിതാ നേതാക്കൾ ഒന്നടങ്കം രം​ഗത്തെത്തിയത്. രാഹുൽ ​ഗാന്ധിയും തേജസ്വി യാദവും ഇതുവരെ വിഷയത്തിൽ പ്രതികരിക്കാത്തതാണ് ബിജെപി ആയുധമാക്കുന്നത്. കോൺ​ഗ്രസ് ബിഹാറിലെ പ്രാദേശിക നേതാ‍വിന്‍റെ പരാമർശത്തെ അപലപിക്കുകയെങ്കിലും വേണമെന്ന് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ദില്ലി മുഖ്യമന്ത്രി രേഖ ​ഗുപ്തയും മുൻ കേന്ദമന്ത്രി സ്മൃതി ഇറാനിയും വിവിധ സംസ്ഥാനങ്ങളിലെ വനിതാ എംപിമാരും ഇന്ന് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. ‌

വിമർശനം കടുക്കുമ്പോഴും കോൺഗ്രസ് വിവാദത്തിൽ നിന്നും അകന്നുനിൽക്കുകയാണ്. നേതാക്കളാരും ഇതുവരെ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മോദി വൈകാരികമായി പ്രതികരിച്ചതിന് പിന്നാലെ വനിതകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് ആർജെഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. മുദ്രാവാക്യം വിളിക്കുന്ന സമയത്ത് രാഹുലും തേജസ്വിയും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധിച്ച് നാളെ എൻഡിഎ ബീഹാറിൽ ബന്ദ് ആചരിക്കും. അവശ്യസേവനങ്ങളെ ബന്ദിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...