സെപ്റ്റംബർ 3, 4 തിയതികളിൽ സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യൽ ഓഫർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെപ്റ്റംബർ 3, 4 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്നും 1,500 രൂപയോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്‌പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷന്‍ കാര്‍ഡൊന്നിന് എട്ട് കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കാര്‍ഡൊന്നിന് 20 കിലോ പച്ചരി / പുഴുക്കലരി 25 രൂപ നിരക്കില്‍ അധിക അരിയായും ലഭ്യമാക്കും. അതേസമയം ഓണനാളിന്റെ വരവറിയിച്ച്‌ സംസ്ഥാനത്ത് ഉടനീളം കർഷക ചന്തകൾ ഒരുക്കി കാർഷിക വകുപ്പ്.

2000 ത്തോളം കർഷക ചന്തകളാണ് സംസ്ഥാനത്ത് ഒരുങ്ങിയിരിക്കുന്നത്. ചന്തകളുടെ ഉദ്‌ഘാടനം കൃഷി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണമെന്നും, ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെപ്പാകണമെന്നും കൃഷി മന്ത്രി പറഞ്ഞു.
കർഷകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഓണസമൃധി 2025 എന്ന പേരിൽ കൃഷിവകുപ്പ് കർഷകചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷിഭവനുകൾ,വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ , ഹോർട്ടികോർപ് എന്നിവ കേന്ദ്രീകരിച്ച്‌ സംസ്ഥാനത്ത് ഉടനീളം 2,000 ത്തോളം കർഷകചന്തകളാണ് ഒരുക്കിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...