പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചിട്ടും പിന്തുണ ഉറപ്പാക്കി കോണ്‍ഗ്രസിന്റെ ഭരണം; വര്‍ഗീയ കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട: പോപ്പുലര്‍ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും പോഷകസംഘടനയായ എസ്ഡിപിഐയുടെ പിന്തുണയോടെ പോരുവഴി പഞ്ചായത്തില്‍ നേടിയ ഭരണത്തില്‍ കടിച്ചുതൂങ്ങി കോണ്‍ഗ്രസ്.

നിലവിലെ സാഹചര്യത്തിലെ വര്‍ഗ്ഗീയ കൂട്ടുകെട്ടിനെതിരെ പഞ്ചായത്തിലെ പ്രതിപക്ഷമായ ബിജെപി രംഗത്ത് വന്നു.

കോണ്‍ഗ്രസ് നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ എസ്ഡിപിഐ കൂട്ടുകെട്ടിന്റെ പേരില്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ തുടക്കത്തില്‍ കോണ്‍ഗ്രസില്‍നിന്നും നേതൃത്വം പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ഇദ്ദേഹത്തെ ഐഎന്‍ടിയുസി യുടെ നിയോജക മണ്ഡലം പ്രസിഡന്റാക്കി തിരികെ സംഘടനയില്‍ പുന:പ്രതിഷ്ഠിച്ചു. ഭരണത്തില്‍ ബന്ധമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് എങ്കിലും ബിനു മംഗലത്ത് കോണ്‍ഗ്രസ്-ഐഎന്‍ടിയുസി നേതൃനിരയില്‍ ഇപ്പോള്‍ സജീവമാണ്.

18 സീറ്റുകളുള്ള പോരുവഴിയില്‍ എല്‍ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 5, എസ്ഡിപിഐ 3 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ എസ്ഡിപിഐ തങ്ങളുടെ മൂന്ന് വോട്ടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും വിഭജിച്ചതോടെ ബിജെപി പുറത്തായി. എസ്ഡിപിഐ രണ്ട് വോട്ട് കോണ്‍ഗ്രസിനും ഒരു വോട്ട് എല്‍ഡിഎഫിനും നല്‍കിയാണ് ആദ്യ റൗണ്ടില്‍ തന്നെ ബിജെപിയെ പുറത്താക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...