ബംഗാളിനെ ഗുജറാത്ത്​ ആക്കുമെന്ന് ബി.ജെ.പി ; കലാപത്തിന്റെ കാര്യത്തിലായിരിക്കുമെന്ന് ടി.എം.സി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര്​ കൊഴുക്കുന്നു. ബംഗാളിനെ ഗുജറാത്ത്​ ആക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ്​ ഘോഷിന്റെ പ്രസ്​താവനക്കെതിരെ കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാവ്​ ഫിര്‍ഹാസ്​ ഹകിം തിരിച്ചടിച്ചു.

ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷ്​ പറഞ്ഞതിങ്ങനെ: ”ബിമന്‍ ബോസും ബുദ്ധദേബ്​ ഭട്ടാചാര്യയും അടക്കമുള്ള നേതാക്കള്‍ ആളുകളെ ഡോക്​ടര്‍മാരും എന്‍ജിനീയര്‍മാരുമാക്കുന്നതില്‍ നിന്നും തടഞ്ഞു. പകരം അവരെ ഗുജറാത്തിലേക്ക്​ തൊഴിലെടുക്കാന്‍ പോകുന്ന കുടിയേറ്റക്കാരാക്കി. ഇവിടെ ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയാല്‍ ബംഗാളിനെ ഗുജറാത്താക്കും. ബംഗാളിനെ ഗുജറാത്താക്കുന്നുവെന്ന്​ മമത ഇടക്ക്​ ആരോപിക്കാറുണ്ട്​. അതെ ഞങ്ങള്‍ ബംഗാളിനെ ഗുജറാത്താക്കും. നമ്മുടെ കുട്ടികള്‍ക്ക്​ ഇനി ജോലിതേടി ഗുജറാത്തിലേക്ക്​ പോകേണ്ടി വരില്ല”

ഇതിന്​ മറുപടിയായി തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാവും മന്ത്രിയുമായ ഫിര്‍ഹാസ്​ ഹകിം പറഞ്ഞതിങ്ങനെ: ”2002ല്‍ ഗുജറാത്ത്​ കലാപത്തില്‍ മരിച്ചത്​ 2,000ത്തോളം മനുഷ്യരാണ്​. നിങ്ങള്‍ ബംഗാളിനെ ഗുജറാത്താക്കുമെന്ന്​ പറയു​േമ്ബാള്‍ ഇവിടുള്ളവര്‍ക്ക്​ കലാപഭൂമിയാക്കുമോയെന്ന ഭയമുണ്ട്​. ഞങ്ങള്‍ക്ക്​ ബംഗാളിനെ ഗുജറാത്ത്​ ആക്കേണ്ട. ഇത്​ രവീന്ദ്രനാഥ ​ടാ​േഗാറിന്‍െറയും നസ്​റുലിന്‍െറയും നാടാണ്​​. ബംഗാളിന്‍െന്‍റ സാംസ്​കാരിക തനിമ നിലനിര്‍ത്തണമോ അതോ ഗുജറാത്തിനെ​പ്പോലെ കലാപ രാഷ്​ട്രീയ ഭൂമിയാക്കണമോയെന്ന്​ ജനങ്ങള്‍ തീരുമാനിക്കും”.

ഗുജറാത്തില്‍ മെ​ച്ച​െപ്പട്ടത്​ അദാനിയും അംബാനിയുമാണെന്നും ഫിര്‍ഹാസ് കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...