‘ബിജെപി വോട്ട് സിഒടി നസീറിന്’ , തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് തള്ളി വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: എൻഡിഎക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ കമ്മറ്റിയെ തള്ളി മുതി‍ര്‍ന്ന നേതാവ് വി മുരളീധരൻ. തലശേരിയിൽ ബിജെപി വോട്ട് സംബന്ധിച്ച് നിലപാട് സംസ്ഥാന നേതൃത്വം നേരത്തെ  പറഞ്ഞിട്ടുണ്ടെന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥി സിഒടി നസീറിനെ പിന്തുണക്കുകയെന്നതാണ് തീരുമാനമെന്നും  മുരളീധരൻ പറഞ്ഞു. ജില്ലാ കമ്മറ്റിയെക്കാൾ വലുത് സംസ്ഥാന നേതൃത്വമാണ്. ബിജെപി വോട്ട് സിഒടി നസീറിന് തന്നെയാണെന്നും മുരളീധരൻ ആവര്‍ത്തിച്ചു.

സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാൻ പ്രവർത്തകർക്ക് ബിജെപി ജില്ലാ നേൃത്വം നിര്‍ദ്ദേശം നൽകിയിരുന്നു. ഇതാണ് മു‍തി‍ര്‍ന്ന നേതാവ് തള്ളിയത്.

ബിജെപിക്ക് ശക്തമായ വോട്ട് നിക്ഷേപമുള്ള തലശ്ശേരി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് പ്രതിസന്ധിയായത്. ബിജെപിയോട് പരസ്യമായി പിന്തുണ ആവശ്യപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ പിന്തുണക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നിരസിച്ച നസീർ, ബിജെപിയുടെ പരസ്യ പിന്തുണ തന്റെ ഒപ്പമുള്ളവരെ തളർത്തിയെന്നും പിന്തുണ ആവശ്യപ്പെട്ടത് നാക്കുപിഴയായിരുന്നുവെന്നും പ്രഖ്യാപിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...