പുണെ: ബി.ജെ.പി. നടത്തുന്നത് ‘അധികാര ജിഹാദ്’ ആണെന്ന് ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം) തലവന്‍ ഉദ്ധവ് താക്കറേ. പാനിപ്പത്ത് യുദ്ധത്തില്‍ മറാത്ത സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ അഫ്ഗാന്‍ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിന്‍ഗാമിയാണ് അമിത് ഷായെന്നും ഉദ്ധവ് താക്കറെ പുണെയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘ഔറംഗസേബ് ഫാന്‍ ക്ലബ്ബ്’ തലവനാണ് ഉദ്ധവ് താക്കറേ എന്ന അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ ഹിന്ദുത്വ എന്താണെന്ന് മുസ്ലിങ്ങളോട് ഞങ്ങള്‍ വിശദീകരിച്ച ശേഷം അവര്‍ ഞങ്ങളോടൊപ്പമാണെങ്കില്‍, ഞങ്ങള്‍ ഔറംഗസേബ് ഫാന്‍ ക്ലബ്ബ് ആണെന്നാണ് ബി.ജെ.പി. പറയുന്നത്. എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ‘അധികാര ജിഹാദ്’ ആണ്. സംസ്ഥാന സര്‍ക്കാരിനെ കൈപ്പിടിയിലൊതുക്കാനായി രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുന്നതാണ് നിങ്ങളുടെ അധികാര ജിഹാദ്. അഹമ്മദ് ഷാ അബ്ദാലിയും ഒരു ‘ഷാ’ ആയിരുന്നു, അതുപോലെ ഇദ്ദേഹവും (അമിത് ഷാ). നവാസ് ഷരീഫിന്റെ കൂടെ കേക്ക് കഴിച്ചവരാണ് ഞങ്ങളെ ഹിന്ദുത്വം പഠിപ്പിക്കുന്നത്.’ ഉദ്ധവ് തുറന്നടിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























