ദീപക്കിൻ്റെ മരണത്തിൽ ബലാത്സംഗ ആഹ്വാനവുമായി തൊടുപുഴയിലെ ബിജെപി പ്രവർത്തകൻ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് മാരാര്‍ ആണ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇയാളുടെ ആഹ്വാനം. യുവതിയെ പിന്തുണച്ചവര്‍ക്കെതിരെയും ഇയാള്‍ മോശം പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. പീഡനക്കേസില്‍ ജയിലില്‍ പോയാല്‍ എന്തിനാണ് പേടിക്കുതെന്ന് ഇയാള്‍ ചോദിക്കുന്നു.

സന്മനസുള്ള നമ്മുടെ സര്‍ക്കാര്‍ എന്ത് കേസില്‍ ജയിലില്‍ പോയാലും 620 രൂപവെച്ച് നല്‍കുമെന്ന് ഇയാള്‍ ജയില്‍പുള്ളികളുടെ വേതനം വര്‍ധിപ്പിച്ച നടപടിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഇത്തരം ദുരനുഭങ്ങള്‍ ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അവരാദം പറയുന്നവരെ ‘നേരെ ചെന്ന് ബലാത്സംഗം’ ചെയ്യണമെന്നാണ് ഇയാള്‍ പറയുന്നത്. അതിന് ശേഷം മരിക്കണം. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല. ഇങ്ങനെ സംഭവമുണ്ടായാല്‍ സ്ത്രീകള്‍ അതീജിവിതയാകുമെന്നും പുരുഷന്മാര്‍ അവരാദിയായിമാറും. ആ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ഇയാള്‍ പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...