ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് ബെല്‍ത്തങ്ങാടിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം അധികൃതര്‍ പിടിച്ചെടുത്തു. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്
വാഹനത്തില്‍ ക്ഷേത്രത്തിന്റെ ഫോട്ടോ ഉപയോഗിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നു. എല്‍ഇഡി ലൈറ്റുകള്‍ പിടിപ്പിച്ച വാഹനത്തില്‍ പ്രാചരണ പരസ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്കും ഒപ്പമാണ് ക്ഷേത്രവും ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാര്‍ത്ഥി ഹരീഷ് പൂഞ്ചയുടെയും ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു.






























