നീറ്റ് പരീക്ഷ വീണ്ടും നടത്തണം ; കോട്ടയത്ത് പരീക്ഷാ കേന്ദ്രത്തിനെതിരെ രക്ഷിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്ത് നീറ്റ് പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍. ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക്ക് സ്‌കൂളിനെതിരെയാണ് രക്ഷിതാക്കള്‍ രംഗത്ത് വന്നത്. ഉച്ചക്ക് 1:50 ഓടെയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പരീക്ഷാ കേന്ദ്രത്തില്‍ കയറ്റിയത് എന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇത് കുട്ടികളുടെ കൂള്‍ ഓഫ് ടൈം നഷ്ടമാക്കി എന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.

പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ ആരംഭിച്ചത് 148 കുട്ടികളുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ്. അതുകൊണ്ട് പരീക്ഷ വീണ്ടും നടത്തണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5.20 വരെയാണ് പരീക്ഷാസമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം എന്നാണ് ചട്ടം. ഇതിന് ശേഷം എത്തുന്നവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. എന്നാല്‍ 1:50 ഓടെയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പരീക്ഷ കേന്ദ്രത്തില്‍ കയറ്റിയത് എന്നാണ് രക്ഷിതാക്കളുടെ ആരോപിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...