കള്ളപ്പണം വെളുപ്പിക്കല്‍ ; മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ മൊഴികള്‍ വസ്തുതാപരo : ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉന്നത പോലീസ് അധികാരിക്കെതിരെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ മൊഴികള്‍ വസ്തുതാപരമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പ്രാഥമിക നിഗമനം. ഒന്നര മാസം മുന്‍പാണു മോന്‍സന്റെ മൊഴി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അനിതാ പുല്ലയിലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. മോന്‍സനുമായി അടുപ്പം പുലര്‍ത്തിയിരുന്ന 3 പോലീസ് ഉദ്യോഗസ്ഥരാണു സംശയത്തിന്റെ നിഴലിലുള്ളത്. ഇതില്‍ ഒരാളാണു വിരമിച്ചത്.

പുരാവസ്തു തട്ടിപ്പിനോടും നേരിട്ടു ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരാളാണെങ്കിലും വിരമിച്ച ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകള്‍ മോന്‍സന്‍ നടത്തിയിരുന്നു. പോലീസുകാരെ സംരക്ഷിക്കുന്ന മൊഴികളാണു മോന്‍സന്‍ ഇഡിക്കു നല്‍കിയതെങ്കിലും തെളിവുകള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മോന്‍സന്‍ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. മോന്‍സന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് വില പെരുപ്പിച്ചു കാണിച്ച വ്യാജ പുരാവസ്തുക്കള്‍ കാണിച്ചുള്ള ഫണ്ട് പിരിവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...