റോഡരികില്‍ പുല്ലുവെട്ടുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് ​ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : റോഡരികില്‍ പുല്ലുവെട്ടുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് ​ഗുരുതര പരിക്ക്. ഒറ്റപ്പാലം പാലപ്പുറം എസ്‌ആര്‍കെ നഗര്‍ തങ്കംനിവാസില്‍ ബിന്ദു (40)വിനാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഇടത്‌ കൈവിരലുകള്‍ക്കാണ് പരിക്കേറ്റത്. ഒറ്റപ്പാലം പത്തൊമ്പതാം മൈലില്‍ ഹൗസിങ് ബോര്‍ഡ് കോളനിക്ക്‌ സമീപം പാതയോരത്ത് ശുചീകരണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. എന്നാല്‍ എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സ്ഫോടകവസ്തുവിന്റേതെന്ന് സംശയിക്കുന്ന നൂല്‍, സെല്ലോടേപ്പിന്റെ അംശങ്ങള്‍ എന്നിവ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ്‌ സംഭവം. 15 തൊഴിലാളികള്‍ ചേര്‍ന്ന് ഹൗസിങ് ബോര്‍ഡ് കോളനിയിലെ പാതയോരം ശുചിയാക്കുകയായിരുന്നു. പുല്ലുവെട്ടിത്തെളിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് ഒപ്പമുള്ള തൊഴിലാളികള്‍ പറയുന്നത്. നല്ല പുകയും സ്ഥലത്ത് പരന്നു. പിന്നീടാണ് ബിന്ദുവിന്റെ ഇടത് കൈപ്പത്തിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കാണുന്നത്. വിരലുകള്‍ക്ക് ഗുരുതര പരിക്കുള്ളതിനാല്‍ പ്രാഥമികചികിത്സയ്‌ക്ക് ശേഷം ബിന്ദുവിനെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...