നന്ദുവിന്റെ മരണം ; അന്വേഷണസംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നന്ദുവിന്റെ മരണം അന്വേഷണസംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി. യുവാവ് ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേരുടെ മൊഴി കൂടി അന്വേഷണ സംഘം രേഖപ്പെടുത്തി. പുന്നപ്ര പുതുവല്‍ ബൈജുവിന്റെ മകന്‍ ശ്രീരാജ് (നന്ദു) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരായവരില്‍നിന്നും മൊഴിയെടുത്തത്. സംഭവത്തിന് മുമ്പുണ്ടായ അടിപിടിയില്‍ ഉള്‍പ്പെട്ടിരുന്നവരാണ് നാലുപേരും.

മൊഴിയില്‍ വൈരുദ്ധ്യമുണ്ടൊ എന്നറിയാനായി മറ്റുള്ളവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം വണ്ടാനം ശിശുവിഹാറിന് സമീപം റെയില്‍വേ ട്രാക്കിലാണ് ശ്രീരാജിനെ മരിച്ച നിലയില്‍ കണ്ടത്. സുഹൃത്തുക്കളുമായി അടിപിടി ഉണ്ടായതിനുശേഷമായിരുന്നു സംഭവം. അടിപിടി ഉണ്ടായതിനുശേഷം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്‍തുടര്‍ന്നതാണ് ശ്രീരാജ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.

ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇത് സംബന്ധിച്ച്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീരാജ് ആത്മഹത്യ ചെയ്തതാണെന്ന് പുന്നപ്ര പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, രാഷ്ട്രീയ വിവാദമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...