Friday, April 19, 2024 12:36 pm

ജൈവരീതിയില്‍ ബ്ലൂബെറി വളര്‍ത്താം ; ഈ സൂപ്പര്‍ ഫുഡ്ഡിന് ഗുണങ്ങളേറെ

For full experience, Download our mobile application:
Get it on Google Play

നമ്മുടെ വീട്ടിലെ തോട്ടത്തില്‍ വളര്‍ത്താവുന്ന പോഷകഗുണമുള്ള പഴമാണ് ബ്ലൂബെറി. പാത്രങ്ങളിലാക്കി പൂന്തോട്ടത്തില്‍ വളര്‍ത്തിയാല്‍ ധാരാളം സ്ഥലം ആവശ്യമില്ലാതെ തന്നെ നന്നായി പരിചരിക്കാന്‍ കഴിയും. കലോറി കുറഞ്ഞതും ആരോഗ്യത്തിന് ഗുണകരവുമാണ് ഈ പഴം. സൂപ്പര്‍ ഫുഡ് എന്ന വിളിക്കുന്ന ബ്ലൂബെറിപ്പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിലാണ് നന്നായി പഴങ്ങള്‍ വിളവെടുക്കാന്‍ കഴിയുന്നത്. പകുതി തണലത്തും വളര്‍ത്താം.

Lok Sabha Elections 2024 - Kerala

മണ്ണ് കൂമ്പാരമായി ഉയര്‍ത്തി ഇത് വളര്‍ത്താവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ളതും അമ്ല ഗുണമുള്ളതും ഈര്‍പ്പമുള്ളതുമായ മണ്ണില്‍ ബ്ലൂബെറി വളരും. പീറ്റ് മോസ് അഥവാ പന്നല്‍ മണ്ണില്‍ ചേര്‍ത്താല്‍ നല്ലതാണ്. പാത്രത്തില്‍ വളര്‍ത്തിയ രീതിയിലുള്ള ചെടികള്‍ വാങ്ങാന്‍ കിട്ടുന്നതാണ്. വസന്ത കാലത്തിന് മുമ്പാണ് നടാന്‍ യോജിച്ച സമയം. ഏത് പാത്രത്തിലാണോ വളര്‍ത്തിയത് അതേ ആഴത്തില്‍ തന്നെ പറിച്ചുമാറ്റി നടണം. ഏകദേശം 18 ഇഞ്ച് ആഴമുള്ള പാത്രത്തിലായിരിക്കണം വളര്‍ത്തേണ്ടത്. മുകുളങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ വളപ്രയോഗം നടത്തണം. അതുപോലെ പഴങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങുന്ന സമയത്തും വളം നല്‍കണം. ജൈവ കമ്പോസ്റ്റ്, മത്സ്യവളം എന്നിവ നല്‍കാം. എല്ലാ ആഴ്ചയും നന്നായി നനയ്ക്കണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടണം. സാധാരണയായി അമിതമായ കീടാക്രമണം ഉണ്ടാകാത്ത വിളയാണ്. പക്ഷികളാണ് പഴങ്ങള്‍ ഭക്ഷണമാക്കുന്നത്. വല ഉപയോഗിച്ച് മൂടി വെച്ചോ അലുമിനിയം പ്ലേറ്റുകള്‍ കൊണ്ട് ശബ്ദമുണ്ടാക്കിയോ പക്ഷികളെ അകറ്റി നിര്‍ത്താം.

രണ്ടു തരത്തിലുള്ള ബ്ലൂബെറിയാണുള്ളത്. ലോ ബുഷ്, ഹൈ ബുഷ് എന്നിവയാണവ. പേര് സൂചിപ്പിക്കുന്നതുപോലെ ഉയരം കുറഞ്ഞതും കുറ്റിച്ചെടി രൂപത്തിലുള്ളതുമാണ് ലോ ബുഷ്. ഏകദേശം രണ്ട് അടി വരെ വ്യാപിക്കുകയും നാല് മുതല്‍ 24 ഇഞ്ച് വരെ ഉയരത്തില്‍ വളരുകയും ചെയ്യും. വേനല്‍ക്കാലം പകുതിയാകുമ്പോള്‍ പഴങ്ങള്‍ പഴുക്കും. തണുപ്പിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. പൂന്തോട്ടത്തിന്റെ അതിര്‍ത്തിയില്‍ വെച്ചുപിടിപ്പിക്കാവുന്നതാണ്. ഹൈ ബുഷ് മൂന്ന് മുതല്‍ അഞ്ച് അടി വരെ ഉയരത്തില്‍ വളരും. ഇതില്‍ത്തന്നെ പ്രധാനപ്പെട്ട രണ്ടിനങ്ങളാണ് ഡ്വാര്‍ഫ് നോര്‍ത്ത് ബ്ലൂ, പാഷ്യോ ബ്ലൂബെറി എന്നിവ. വേനല്‍ക്കാലത്ത് ബ്ലൂബെറി വിപണിയില്‍ ലഭ്യമാണ്. പഴമായി കഴിക്കുന്നതുകൂടാതെ സ്‍മൂത്തി ഉണ്ടാക്കിയും കഴിക്കാം. ശരിയായ ദഹനം നടക്കാന്‍ സഹായിക്കുന്നു. വയര്‍ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.

പ്രായമാകുന്നതുമൂലമുള്ള ചുളിവും പാടുകളും എല്ലാം മാറ്റി ചര്‍മം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നു. ആന്റി ഓക്‌സിഡന്റ് ആണ് പ്രായാധിക്യം തടയുന്നത്. മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു പഴമാണിത്. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. ബ്ലൂബെറിയില്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. മുടിക്ക് കരുത്ത് തരാനും താരന്‍ ഒഴിവാക്കാനും ബ്ലൂബെറി സഹായിക്കുമെന്ന് ചില പഠനങ്ങളും സൂചിപ്പിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പൂരിൽ പോളിങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം ; സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന്പേർക്ക്...

0
ഇംഫാൽ: മണിപ്പൂരിൽ പോളിങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ്...

ജയിലിൽ ഇൻസുലിൻ നല്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ  ഡൽഹി കോടതിയെ സമീപിച്ചു

0
ന്യൂഡൽഹി : ജയിലിൽ ഇൻസുലിൻ നല്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു ; യുവാവിന് ദാരുണാന്ത്യം

0
എറണാംകുളം: ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായി യുവാവ്...

പടയണിയുടെ ആറാംരാവായ ഇന്ന് കടമ്മനിട്ടക്കാവിൽ അടവി ആവേശം വിതയ്ക്കും

0
കടമ്മനിട്ട : കടമ്മനിട്ടക്കാവിൽ ഇന്ന് അടവിയുടെ ആരവം. പടയണിയുടെ ആറാംരാവായ ഇന്ന്...