മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞു : ഒരാൾ‌ക്ക് ദാരുണാന്ത്യം ; 4 പേർ നീന്തിക്കയറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗത്ത് തുമ്പയിൽ നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു. വലിയവേളി അലീന നിവാസിൽ ജോൺ ബോസ്‌കോ (61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് അപകടം. വള്ളത്തിന്റെ ഉടമ അജി, തോമസ്, ഔസേപ്പ്, സഞ്ജീവ് എന്നിവർക്കൊപ്പമാണ് ജോൺ ബോസ്‌കോയും പോയത്. പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് ഇവരുടെ വള്ളം മറിയുകയായിരുന്നു. വെള്ളത്തിൽ വീണ ഇവർ നീന്തിക്കയറിയെങ്കിലും ജോൺ ബോസ്‌കോ തിരയിൽപ്പെട്ട് അവശനായിരുന്നു. ഒപ്പമുള്ളവരെത്തി ജോൺ ബോസ്‌കോയെ കരയിലെത്തിച്ചു. തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: മീന. മക്കൾ: ഷിബു, അലീന.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...