വീണ്ടും ദുരഭിമാനക്കൊല ; യുപിയില്‍ കമിതാക്കളെ കൊന്ന് മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കമിതാക്കളെ കൊന്ന് മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. ഉന്നാവോ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ദളിത് യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കമിതാക്കളെ കൊന്ന് മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പായപൂര്‍ത്തിയാകാത്ത കമിതാക്കളുടെ മൃതദേഹം, ചൊവ്വാഴ്ചയാണ് അസിവന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കായംപൂര്‍ നിവാര്‍വാര ഗ്രാമത്തിനടുത്തുള്ള മാവിന്‍തോട്ടത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് 17 വയസ്സുണ്ടെന്നും താക്കൂര്‍ സമുദായത്തില്‍പ്പെട്ടയാളാണെന്നും 19 വയസ്സുള്ള കാമുകന്‍ ദളിതനാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുമ്പ്, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെതിരെ പരാതി നല്‍കിയിരുന്നതായി പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...