അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയനിലയില്‍ ; ഡോക്ടര്‍ പോസ്റ്റ് മോര്‍ട്ടത്തിന് വിസമ്മതിച്ചതായി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. അടൂര്‍ കുന്നിട സ്വദേശി പ്രദീപ്‌ ഭവനം പ്രദീപ്‌ (40)ന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. പ്രദീപിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു എന്നും ബന്ധുക്കള്‍ പറയുന്നു. തൂങ്ങി മരിച്ച പ്രദീപിന്റെ  മൃതദേഹം ഇന്നലെയാണ് പോലീസ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തുടങ്ങുമ്പോള്‍ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെടുകയായിരുന്നു. അഴുകിയ മൃതദേഹമായതിനാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോ.രചന ചിദംബരത്തിന്റെ വിശദീകരണം.

മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തു പരിചയമില്ലാത്തതിനാല്‍ ആണ് ഇതില്‍ നിന്നും ഡോക്ടര്‍ പിന്മാറിയത് എന്നും പറയുന്നു. എന്നാല്‍ ഫ്രീസര്‍ തകരാര്‍ ആണ് ഇതിന് പിന്നിലെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തെ മതിയാവു എന്ന് പ്രദീപിന്റെ ബന്ധുക്കള്‍ അടൂര്‍ ജനറല്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാതെ വന്നതോടെ അടൂര്‍ പോലീസ് ഇടപെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...