കലഞ്ഞൂർ കനാലിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂർ കനാൽ അക്വാഡക്റ്റിൽ വീണ് കാണാതായ 70 വയസ്സുകാരനായ വിശ്വനാഥൻ പിള്ളയുടെ മൃതദേഹം കണ്ടെത്തി. കലഞ്ഞൂർ കുന്നിലയം ഭാഗത്തെ കനാലിലെ ഇരുമ്പ് വേലിക്ക് സമീപം കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടത്തിൽപെട്ടത്. കലഞ്ഞൂർ ഡിപ്പോ ജംഗ്ഷന് സമീപമുള്ള കനാൽ അക്വാഡക്റ്റിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അദ്ദേഹം കാൽ വഴുതി കനാലിലേക്ക് വീഴുകയായിരുന്നു.

കനാലിന് കുറുകെയുള്ള ചെറിയ നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വിശ്വനാഥൻ പിള്ള വെള്ളത്തിൽ വീഴുന്നത് കണ്ട കുട്ടികൾ ഉടൻ തന്നെ കയർ ഇട്ടുനൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നുതന്നെ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഇന്നലെ വൈകുന്നേരം മുതൽ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് കുന്നിലയം ഭാഗത്തെ ഇരുമ്പ് വേലിയിൽ തങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....

പിഎസ്‌സി ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്...

0
കൊച്ചി: ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള...