തിരുവനന്തപുരം : കർണാടകത്തിലെ ബംഗളൂരുവിൽ മരിച്ച നഴ്സിങ് വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അരുവിക്കര സ്വദേശി ആദിത്യൻ (19 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ആദിത്യന്റെ അമ്മയുടെ പാണ്ടിയോട്ടുള്ള വസതിയിൽ മൃതദേഹം എത്തിച്ചത് . ബംഗളൂരു ബിടിഎൽ സ്കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വർഷ വിദ്യാർഥിയായ ആദിത്യനെ ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അരുവിക്കര പാണ്ടിയോട് കുന്നിൽവീട്ടിൽ എസ് പ്രദീപ് കുമാറിന്റെയും (ബിജു) വി അശ്വതിയുടെയും മകനാണ് ആദിത്യൻ.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































