ഗോൾഫ് കോഴ്സിലെ എട്ട് അടി ആഴമുള്ള കുളത്തിൽ മൂന്ന് കുട്ടികൾ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

ദ്വാരക: പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക സെക്ടർ 24ൽ ദില്ലി വികസന അതോറിറ്റിയുടെ ഗോൾഫ് കോഴ്‌സിനുള്ളിലെ കുളത്തിൽ മുങ്ങി മൂന്ന് കുട്ടികൾ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് ദ്വാരക സെക്ടർ 23 പോലീസ് സ്റ്റേഷനിൽ അപകടത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പോലീസും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളും സ്ഥലത്തെത്തി. ഏകദേശം 7 അടി താഴ്ചയുള്ള കുളത്തിൽ കുട്ടികൾ മുങ്ങിപ്പോയ നിലയിലായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരിച്ച കുട്ടികളെ രവി ജയ്‌സ്വാൾ (8), വീർ ജയ്‌സ്വാൾ (11), ഹർഷ് (11) എന്നിവരായി തിരിച്ചറിഞ്ഞു. ഇതിൽ രവിയും വീറും സഹോദരങ്ങളാണ്. ഇവർ ഗോയ്ല ഡയറി ഭാഗത്ത് താമസിക്കുന്നവരാണെന്നും ബുധനാഴ്ച രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കുളിക്കാനോ നീന്താനോ ആയി വെള്ളത്തിൽ ഇറങ്ങിയപ്പോഴുണ്ടായ അപകടമെന്നാണ് സംഭവത്തെ നിരീക്ഷിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് യു.ജി. ചോദ്യം ചോർത്തിയ അധ്യാപകർ ജെ.ഇ.ഇ., സി.യു.ഇ.ടി. പരീക്ഷകളുടെ ചോദ്യക്കടലാസുമുണ്ടാക്കിയാതായി കണ്ടെത്തൽ

0
ന്യൂഡൽഹി : നീറ്റ് യു.ജി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ നാഷണൽ...

എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് മുഹമ്മദ് റിയാസ്

0
കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും...

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ...

0
ന്യൂഡൽഹി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ...