റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞുവന്ന തെരുവു നായയെ വാഹനം ഇടിച്ചു വീഴ്ത്തിയത്തിനു പിന്നാലെ മറ്റൊരു വാഹനം കയറി ചത്തു. ചത്ത നായയുടെ ജഢം രാത്രി വൈകിയും മാറ്റിയില്ല. നായയുടെ ജഢത്തിനു മുകളില്‍ മറ്റു വാഹനം കയറാതിരിക്കാന്‍ ചുറ്റും കല്ലുകള്‍ വെച്ച് സമീപത്തെ വ്യാപാരികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാവിലെയാണ് ബസ് ഇടിച്ചു നായയ്ക്ക് പരിക്കേറ്റത്. ബസ് ടെര്‍മിനലിനോടു ചേര്‍ന്നു പരിക്കേറ്റു കിടന്ന നായയുടെ മുകളിലേക്ക് ഉച്ചയോടെ കാര്‍ കയറിയാണ് ചത്തത്. പഴവങ്ങാടി പഞ്ചായത്ത് അധികൃതരെത്തി മാറ്റാത്തതു മൂലം നായയുടെ ജഢം ഇപ്പോഴും ബസ് ടെര്‍മിനലില്‍ കിടക്കുകയാണ്.
ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വാഹനമിടിച്ച് ചത്ത നായയുടെ ജഢം രാത്രി വൈകിയും മാറ്റിയില്ല
RECENT NEWS
Advertisment



























