Saturday, February 1, 2025 8:34 pm

ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷൻ ഷോ ആയ ബോഡികെയർ ഐ.എഫ്.എഫ് (ഇന്ത്യൻ ഫാഷൻ ഫെയർ) എക്സ്പോ 2025ന് കൊച്ചിയിൽ ആവേശോജ്വല തുടക്കം. അങ്കമാലി എംഎൽഎ റോജി എം ജോൺ പരിപാടി ഉദ്‌ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി മുഹമ്മദ് റിയാസ് വിർച്വൽ ആയി ചടങ്ങിനെ അഭിസംബോധന ചെയ്തു. ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ മൂന്നാം പതിപ്പാണ് ഇത്തവണ അങ്കമാലിയിലുള്ള അഡ്‌ലക്സ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കുന്നത്. ശീമാട്ടി ടെക്സ്റ്റൈൽസ് സിഇഒ ബീന കണ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കോവിഡിന് ശേഷം സംസ്ഥാനത്തെ വസ്ത്ര വിപണിയെ കൈപിടിച്ചുയർത്തുന്നതിൽ ഐ.എഫ്.എഫ് എക്സ്പോയുടെ പ്രാധാന്യം മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. സംരംഭകർക്കും വ്യവസായികൾക്കും പുതിയ വിപണികൾ കണ്ടെത്താനും ചെറുകിട വില്പനക്കാർക്ക് ആവശ്യമായ പിന്തുണ ലഭിക്കാനും ഇത്തരം എക്സ്പോകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഫാഷൻ മേഖല അതിവേഗം വളരുകയാണെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. പുതിയ ട്രെൻഡുകൾ, ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവയ്‌ക്കൊപ്പം സംസ്ഥാനത്തെ ഫാഷൻ രംഗവും അതിവേഗം മാറ്റങ്ങൾക്ക് വിധേയമാകുന്നു. ആ വളർച്ചയ്ക്ക് ഐ.എഫ്.എഫ് പോലെയുള്ള എക്സ്പോകൾ പ്രേരകശക്തിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 200ലേറെ പ്രദർശന സ്റ്റാളുകളും 5,000ത്തിലധികം പ്രതിനിധികളുമാണ് ഇത്തവണ എക്സ്പോയിൽ പങ്കെടുക്കുന്നത്. രാജ്യത്തെ മുൻനിര ബ്രാൻഡുകളും എക്സ്പോയിൽ പങ്കെടുക്കാനെത്തിയതോടെ കേരളത്തിലേക്ക് ദേശീയ ശ്രദ്ധ കൈവന്നിരിക്കുകയാണ്. ബ്ലോസം, മംസ് കെയർ, പാർ സ്വം, ബാങ്ക്‌ടേഷ്‌ തുടങ്ങിയ സ്ഥാപനങ്ങളാണ് എക്സ്പോയ്ക്ക് പിന്തുണ നൽകുന്നത്.

പെൺകുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ “മിടുക്കി, മിടുമിടുക്കി” കിഡ്സ് ഫാഷൻ ഷോ ആയിരുന്നു ആദ്യദിവസത്തെ പ്രധാന ആകർഷണം. കുട്ടികളുടെ ഫാഷൻ ഷോയ്ക്ക് പിന്നാലെ വൈകുന്നേരം പ്രശസ്‌ത്ര ഫാഷൻ കൊറിയോഗ്രാഫറായ ഷിബു ശിവയുടെ നേതൃത്വത്തിൽ ഇരുപതോളം സംഘങ്ങൾ റാമ്പിൽ തിളങ്ങി. വിവിധ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ അവതരിപ്പിച്ച പ്രദർശനത്തിൽ അന്താരാഷ്ട്ര ഡിസൈനുകൾ അവതരിപ്പിച്ചു. രണ്ടാം ദിവസമായ ബുധനാഴ്ച (ജനുവരി 8) നടക്കുന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് ഹൈബി ഈഡൻ എം.പി ഉദ്‌ഘാടനം ചെയ്യും. അവസാന ദിവസമായ ജനുവരി 9ന് നടക്കുന്ന കലാ, സാംസ്‌കാരിക പ്രകടനങ്ങളോടെ ഇക്കൊല്ലത്തെ പതിപ്പിന് തിരശീല വീഴും.

ഇന്ത്യൻ ഫാഷൻ ഫെയർ ചെയർമാൻ സാദിക്ക് പിപി, എക്സ്പോയുടെ പ്രോഗ്രാം ഡയറക്ടർ ഷഫീക് പിവി, ജോയിന്റ് കൺവീനർ ഷാനവാസ് പിവി, കൺവീനർ സമീർ മൂപ്പൻ, വൈസ് ചെയർമാൻ ഷാനിർ ജെ, “പ്രിൻസ് പാട്ടുപ്പാവാട” യുടെ മാനേജിങ് ഡയറക്ടർ നവാബ് ജാൻ, “നമ്പർ വൺ വെഡിങ് കളക്ഷന്റെ” മാനേജിങ് ഡയറക്ടർ ജോൺസൻ, “ചാരുത സിൽക്സി”ലെ മാനേജിങ് ഡയറക്ടർ അഷ്‌റഫ് കല്ലേലിൽ, “സ്വയംവര സിൽക്സി”ന്റെ മാനേജിങ് ഡയറക്ടർ ശങ്കരൻകുട്ടി, ടൈറ്റിൽ സ്പോൺസറായ “ബോഡികെയറി”ന്റെ മാനേജിങ് ഡയറക്ടർ ഹേമന്ത് കുമാർ ജയ്‌സ്വാൾ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ സെമിനാറും വായനാമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി

0
റാന്നി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ ഭരണഘടനയിലെ മതേതരത്വം നേരിടുന്ന...

കേന്ദ്ര ബജറ്റ് 2025 : കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം : മന്ത്രി വീണാ...

0
കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത്...

റാന്നി പുതിയ പാലം അപ്രോച്ച് റോഡിനായി ഏറ്റെടുക്കുന്ന വസ്തുവിന്‍റെ ഉടമകൾക്ക് പണം കൈമാറി തുടങ്ങി

0
റാന്നി: റാന്നി പുതിയ പാലം അപ്രോച്ച് റോഡിനായി ഏറ്റെടുക്കുന്ന വസ്തുവിന്‍റെ ഉടമകൾക്ക്...

അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേരളത്തിന് ലഭിച്ചില്ല : കെ രാധാകൃഷ്ണന്‍

0
ഡല്‍ഹി: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് എം പി കെ രാധാകൃഷ്ണന്‍. കേരളത്തിന്...