വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. വില്ലേജ് ഓഫീസിന് സമീപമാണ് സര്‍ക്കാര്‍ ഭൂമി വര്‍ഷങ്ങളായി കാടുകയറി കിടക്കുന്നത്. പഴയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അടക്കം കാടുകയറി കിടപ്പുണ്ട്. ഇഴജന്തുക്കളുടെ ശല്യം വ്യാപകമായതോടെ പകല്‍ പോലും ഇവിടേക്ക് ആളുകള്‍ വരാന്‍ മടിക്കുന്നുണ്ട്. വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പലതവണ ഇതിന് സമീപം കാട്ടാനകള്‍ വന്നിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും കെട്ടിടത്തിന് സമീപത്തോ റോഡിലോ കാട്ടാനകള്‍ നിന്നാല്‍ വാഹനയാത്രക്കാര്‍ക്ക് കാണുവാനും പ്രയാസമാവും. സ്വകാര്യ ഭൂമിയിലെ കാടുകള്‍ വെട്ടിത്തെളിക്കുവാന്‍ കോടതി ഉത്തരവ് നിലവിലുണ്ട് എങ്കിലും ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കയറി കിടക്കുന്ന കാടുകള്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നുണ്ട്.

സര്‍ക്കാര്‍ അധീനതയില്‍ പൊളിഞ്ഞു വീഴാറായി കാടുപിടിച്ച് കിടക്കുന്ന ജില്ലയിലെ പലകെട്ടിടങ്ങളും വിഷപാമ്പുകളുടെ താവളമാണ് ഇപ്പോള്‍. ജനങ്ങള്‍ക്ക് ഇത് വെട്ടി തെളിക്കുവാന്‍ അനുമതിയില്ലാത്തതിനാല്‍ സന്നദ്ധ സംഘടനകള്‍ക്ക് പോലും ഈ കാടുകള്‍ തെളിക്കാന്‍ സാധിക്കില്ല. വര്‍ഷങ്ങളായി കാട് കയറി കിടക്കുന്ന ഇത്തരം ഭൂമികള്‍ പന്നിയും പാമ്പും വിഷ ജീവികളുമെല്ലാം കയ്യടക്കിയിട്ട് കാലങ്ങള്‍ കഴിഞ്ഞു എന്നിട്ടും ഇത് തെളിക്കാന്‍ മാത്രം നടപടിയില്ല. ജില്ലാ ഭരണകൂടം ഈ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...