റിയാദില്‍ മേഖലാ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ബോയിങ്

For full experience, Download our mobile application:
Get it on Google Play

റിയാദ് : യുഎസിലെ പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ ബോയിങ് മിഡില്‍ ഈസ്റ്റ് ആസ്ഥാനം സൗദി അറേബ്യയിലെ റിയാദില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദി അറേബ്യയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 2024 ജനുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ കരാറുകളൊന്നും നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ലാഭകരമായ കരാറുകള്‍ നഷ്ടപ്പെടുമെന്നതു കൊണ്ടാണ് ബോയിങ് മേഖലാ കേന്ദ്രം റിയാദില്‍ സ്ഥാപിക്കുന്നത്. മിഡില്‍ ഈസ്റ്റ് മേഖലാ കേന്ദ്രം റിയാദില്‍ വരുന്നതോടെ ബോയിങിന്റെ ദുബായ്, അബുദാബി, കുവൈറ്റ്, റിയാദ് എന്നിവയുള്‍പ്പെടെയുള്ള ബോയിങിന്റെ മറ്റ് റീജ്യനല്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. റിയാദിലേക്ക് പ്രാദേശിക ആസ്ഥാനങ്ങള്‍ മാറ്റുന്നവര്‍ക്ക് സൗദി അറേബ്യ 30 വര്‍ഷത്തെ നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു. മിഡില്‍ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം ദുബായ്, അബുദാബി പോലുള്ള നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. സാമ്പത്തിക ചോര്‍ച്ച ചെറുക്കുന്നതിനാണ് അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ റിയാദിലേക്ക് ആകര്‍ഷിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മൂന്നു വര്‍ഷം മുമ്പാണ് തന്ത്രപരമായ ഈ തീരുമാനം പ്രഖ്യാപിച്ചത്.

ജിസിസിയിലെ ഏറ്റവും വലിയ രാഷ്ട്രമെന്ന നിലയിലും വിപണിയെന്ന നിലയിലും സൗദിയെ അവഗണിക്കുക വന്‍കിട കമ്പനികള്‍ക്ക് സാധ്യമല്ല. എയര്‍ബസ്, ഒറാക്കിള്‍, ഫൈസര്‍ എന്നിവ അടുത്തിടെ സൗദി അറേബ്യയില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സ് നേടിയിട്ടുണ്ട്. പ്രാദേശിക വളര്‍ച്ച ശക്തമാക്കുന്നതിനാണ് മേഖലാ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റുന്നത് പ്രോത്സാഹിപ്പിക്കുന്നത്. ധനമന്ത്രാലയവും സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയും ഇതിനായി 30 വര്‍ഷത്തെ നികുതി ആനുകൂല്യ പാക്കേജും പ്രഖ്യാപിച്ചിരുന്നു. കോര്‍പറേറ്റ് ആദായനികുതി പൂജ്യം ശതമാനമാക്കി. റീജ്യണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിത്ത്‌ഹോള്‍ഡിങ് ടാക്‌സ് പൂജ്യം ശതമാനമാക്കിയതിനു പുറമേ മറ്റ് ചില നികുതി ഇളവുകളുമുണ്ട്. റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റാന്‍ മൂന്നു വര്‍ഷത്തോളം സാവകാശം അനുവദിച്ചിരുന്നു. അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ അനുവദിക്കില്ലെന്ന് 2021 ഫെബ്രുവരിയിലാണ് അറിയിപ്പ് നല്‍കിയത്. എന്നാല്‍ സൗദിയില്‍ ആസ്ഥാനമുള്ള കമ്പനികളില്‍ നിന്ന് ഉപകരാറുകള്‍ ഏറ്റെടുക്കുന്നതിനോ സ്വകാര്യ സ്ഥാപനങ്ങളുടെയും മറ്റും കരാറുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിനോ തടസമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...