കാലിൽ വെടിയേറ്റ ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രി വിട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ: തന്റെ തോക്ക് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് നടൻ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ലൈസൻസുള്ള തന്റെ റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് അബദ്ധത്തിൽ താരത്തിന് വെടിയേറ്റത്. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു താരത്തെ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്.

ഗോവിന്ദയെ നാല് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗമായ ഗോവിന്ദ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഭാര്യ സുനിത അഹൂജയ്ക്കും മകൾ ടീനയ്ക്കുമൊപ്പം ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങാനെത്തിയ നടൻ മാധ്യമപ്രവർത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്തു. എന്നെ സ്‌നേഹിക്കുന്ന മാധ്യമപ്രവർത്തകർക്കും അധികാരികൾക്കും ആരാധകർക്കും ഞാൻ നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗോവിന്ദയ്ക്ക് ആറാഴ്ചയെങ്കിലും വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്ന് സുനിത അഹൂജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...

കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്

0
ബെം​ഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺ​ഗ്രസ്...

പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന്...

0
തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം...