ബിഗ് ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് നടനും ബിഗ് ബോസ് 13-ാം സീസണിലെ വിജയിയുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു. 40 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അവശനിലയിലായ ശുക്ലയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഉറങ്ങുന്നതിന് മുന്‍പ് ചില മരുന്നുകള്‍ കഴിച്ച സിദ്ധാര്‍ഥ് പിന്നീട് എഴുന്നേറ്റില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് സിദ്ധാര്‍ഥിന്റെ കുടുംബം. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സഹനടനായി അഭിനയിച്ചാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷോബിസില്‍ മോഡലായാണ് സിദ്ധാര്‍ഥ് ശുക്ല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

ബാബുല്‍ ക ആംഗ്ന ചുട്ടി ന എന്ന ടെലിവിഷന്‍ ഷോയിലെ അഭിനയത്തിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2014 ലാണ് ബിഗ് ബോസ് 13-ാം സീസണില്‍ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...