ബോളിവുഡ് നടി കരീനാ കപൂറിനു കോവിഡ് ; താരത്തിന്റെ വസതി അടച്ചൂപൂട്ടി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് താരം കരീനാ കപൂറിനു കോവിഡ് ബാധിച്ചതിനു പിന്നാലെ, കരീന, ഭര്‍ത്താവു സെയ്ഫ് അലി ഖാന്‍, ഇവരുടെ മക്കളായ ടൈമൂര്‍, ജെ എന്നിവര്‍ താമസിക്കുന്ന വസതി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അടച്ചുപൂട്ടി. ‘കഭി ഖുഷി കഭി ഗം’ ചിത്രത്തിന്റെ 20-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, സംവിധായകന്‍ കരണ്‍ ജോഹറിന്റെ വസതിയില്‍ നടത്തിയ വിരുന്നില്‍ പങ്കെടുത്തതിനു ശേഷം താന്‍ കോവിഡ് പോസിറ്റീവായ വിവരം കരീനതന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.

കരീനയുടെ വസതി സീല്‍ ചെയ്തതിനൊപ്പം, അതേ കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ള ആളുകളുടെ ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വിരുന്നില്‍ പങ്കെടുത്ത കരീനയുടെ ഉറ്റ സുഹൃത്തും ബോളിവുഡ് താരവുമായ അമൃത അറോറയും കോവിഡ് പോസിറ്റീവായിരുന്നു. അമൃതയുടെ വസതിയും സീല്‍ ചെയ്തിട്ടുണ്ട്. അതിനിടെ, കരണ്‍ ജോഹറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ‘ഞാന്‍ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാവിധ മുന്‍കരുതലുകളും പാലിച്ച് മറ്റുള്ളവരില്‍നിന്ന് അകലം പാലിച്ചു കഴിയുകയാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാന്‍ അഭ്യര്‍ഥിക്കുകയാണ്’- കരീന.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...