ബംഗാളില്‍ ബോംബ്​ ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ക്ക്​ പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാളില്‍  ബോംബ്​ ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ക്ക്​ പരിക്ക്​. നോര്‍ത്ത്​ 24 പര്‍ഗാനാസ്​ ജില്ലയിലെ ജഗത്​ലാല്‍ 17ാം നമ്പര്‍ ഗാലിയിലാണ്​ സംഭവം. ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്‍റെ വീടിന്​ സമീപമാണ്​ ആക്രമണം.

നഗരത്തിലെ 15ഓളം ഇടങ്ങളില്‍ ബോംബാക്രമണം നടത്തിയതായും അക്രമികള്‍ സി.സി.ടി.വികള്‍ തകര്‍ത്തതായും പ്രദേശവാസികള്‍ പറഞ്ഞു. അജ്ഞാതരായ ചിലര്‍ കൂട്ടം ചേര്‍ന്ന്​ നഗരത്തിലേക്കെത്തിയ ശേഷം ബോംബെറിയുകയായിരുന്നുവെന്ന്​ പ്രദേശവാസികള്‍ പറഞ്ഞു. ആരാണ്​ ബോംബെറിഞ്ഞ​തെന്നോ, ആക്രമണത്തിന്‍റെ ലക്ഷ്യമെന്തണെന്നോ വ്യക്തമായിട്ടില്ല. ആക്രമണം നടന്നയുടന്‍ ജഗത്​ലാല്‍ പോലീസ്​ സ്​ഥലത്തെത്തി. എന്നാ​ല്‍ പോലീസിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചുകൂടി. പോലീസ്​ നോക്കിനില്‍ക്കെ ഒരു ബോംബെറിഞ്ഞതായും പ്രദേശവാസികള്‍ ആരോപിച്ചു.

പോലീസിന്​ പിന്നാലെ അര്‍ജുന്‍ സിങ്​ എം.പിയും സ്​ഥലത്തെത്തി. കുറ്റക്കാരെ കണ്ടത്തണമെന്നും സ്​ഥലത്തുനിന്ന്​ പോലീസ്​ പിരിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 10-12 ദിവസമായി പോലീസിനെ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസ്​ ഒന്നും ചെയ്​തില്ലെന്നും അര്‍ജുന്‍ സിങ്​ ആരോപിച്ചു.

ബോംബ്​ ആക്രമണം വീണ്ടുമുണ്ടായ സാഹചര്യത്തില്‍​ തെരഞ്ഞെടുപ്പ്​ കമീഷനെ വിവരം അറിയിക്കും. ഭരണപക്ഷത്തിന്‍റെ നിര്‍ദേശപ്രകാരം പൊലീസ്​ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും അര്‍ജുന്‍ സിങ്​ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ബോംബ്​ നിര്‍മാണത്തിനിടെ ബംഗാളിലെ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന്​ പോലീസ്​ നടത്തിയ ​തിരച്ചിലില്‍ ബോംബ്​ നിര്‍മാണ സാമഗ്രികള്‍ കണ്ടെടുക്കുകയും ചെയ്​തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...