വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വിളംബരം ചെയ്ത് സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി ശ്രദ്ധേയമായി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് പളളി അങ്കണത്തില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഫ്‌ളാഗ്ഓഫ് ചെയ്തു.

വോട്ടര്‍മാര്‍ക്കിടയില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതില്‍ സ്വീപ് കാര്യക്ഷമമായ ഇടപെടലാണു നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രചാരകരാകുന്നതില്‍ വലിയ സന്തോഷമുണ്ട്. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ സ്വീപ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിയുന്നത്ര വോട്ടര്‍മാരെ അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ബോധവാന്‍മാരാക്കുകയാണ് സ്വീപിന്റെ ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വോട്ട് ചെയ്യൂ ജനാധിപത്യം സംരക്ഷിക്കൂ, എന്റെ വോട്ട് എന്റെ ഉത്തരവാദിത്വം, എന്റെ വോട്ട് എന്റെ ശബ്ദം തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് ആറന്മുള, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകളിലെ 30 വിദ്യാര്‍ഥികള്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. സൈക്കിള്‍ റാലി സെന്റ് പീറ്റേഴ്സ് പളളി അങ്കണത്തില്‍ നിന്നും ആരംഭിച്ച് റിങ് റോഡ് വഴി മേലേവെട്ടിപ്പുറം – താഴേവെട്ടിപ്പുറം വഴി അബാന്‍ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി സെന്റ് പീറ്റേഴ്സ് പളളി അങ്കണത്തില്‍ സമാപിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, സ്വീപ് നോഡല്‍ ഓഫീസര്‍ ശ്രീബാഷ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സവിതാപ്രമോദ്, എന്‍.എസ്.എസ് ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ വി.എസ് ഹരികുമാര്‍, ആറന്മുള നിയോജക മണ്ഡലത്തിലെ സ്വീപ് നോഡല്‍ ഓഫീസര്‍ സാബുലാല്‍, എന്‍.എസ്.എസ് പ്രോഗ്രാം അസസ്‌മെന്റ് കമ്മറ്റി മെമ്പര്‍ എന്‍.അനുരാഗ്, സെന്റ് പീറ്റേഴ്‌സ് കത്തിഡ്രല്‍ വികാരി ഫാ. എബ്രഹാം മണ്ണില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തിലാണ് വോട്ടര്‍ ബോധവല്‍ക്കരണത്തിനായി വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...