കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയാ തോമസ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയാ തോമസ്(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു. ന്യൂമോണിയ ബാധയും കരള്‍ രോഗവും ബാധിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് ഉച്ചയോടെ അപ്രതീക്ഷിതമായി ഹൃദയ സ്തംഭനമുണ്ടായതോടെയാണ് മരണം സംഭവിച്ചത്.

രണ്ടു തവണ എം പിയായിരുന്നു സ്‌കറിയ തോമസ്. 77 ലും 80 ലും കോട്ടയത്ത് നിന്നും മത്സരിച്ചാണ് സ്‌കറിയാ തോമസ് ലോക് സഭയില്‍ എത്തിയത്. പിന്നീട് 84 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ സുരേഷ് കുറിപ്പിനോട് പരാജയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി, കോതമംഗലം സീറ്റുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ്‌ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസില്‍ കെ എം മാണി, പി ജെ ജോസഫ്, പി സി തോമസ് വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പി സി തോമസിനൊപ്പമായിരുന്നുവെങ്കിലും പിന്നീട് 2015 ല്‍ ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് കേരള കോണ്‍ഗ്രസ്(സ്‌കറിയാ തോമസ്) എന്ന പേരില്‍ പാര്‍ട്ടിയുമായി ഇടതു മുന്നണിയുടെ ഭാഗമായി തുടരുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...