വാഹനാപകടത്തിനിടെ നാടന്‍ ബോംബു പൊട്ടിത്തറിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം : വാഹനാപകടത്തിനിടെ നാടന്‍ ബോംബു പൊട്ടിത്തറിച്ച സംഭവത്തില്‍ ഒരാളെ കഠിനംകുളം പോലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതിയെ പിടികൂടാനുണ്ട്. കഠിനംകുളം വെട്ടുത്തുറ കോണ്‍വെന്റിന് സമീപം സിത്താര ഹൗസില്‍ വിജിത്താണ് (24)​ അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ചാന്നാങ്കര ഫാത്തിമ ഓഡിറ്റോറിയത്തിനടുത്താണ് സംഭവം.​ ബോംബുമായി വന്ന സ്കൂട്ടര്‍ യാത്രികര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ച്‌ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകളുണ്ടായി. അപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു.

പരിക്കേറ്റ വിജിത്തിനെ പിന്നീട് കഴക്കൂട്ടം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം കഠിനംകുളം എസ്.എച്ച്‌.ഒ സജു ആന്റണിയുടെ നേത്രുത്വത്തില്‍ എസ്.ഐ. എസ്.എല്‍ സുധീഷ്, എ.എസ്.ഐ ഹാഷിം, എ.എസ്.ഐ സന്തോഷ്, സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...