Monday, April 15, 2024 3:44 pm

ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ രണ്ടര യോടെയാണ് സംഭവം. അമ്മ ബിബിതയുടെ വീട്ടിൽവെച്ചാണ് പാമ്പുകടിയേറ്റത്.

Lok Sabha Elections 2024 - Kerala

വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു. ബിബിതയുടെ കഴുത്തിൽക്കൂടി ഇഴഞ്ഞതോടെയാണ് പാമ്പെത്തിയത് അറിഞ്ഞത്. വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തൊണ്ടവേദനയുള്ളതായി പറയുകയും ചെയ്തു. ദേഹത്ത് നീർക്കെട്ട് വരികയും ചെയ്തതോടെ പാമ്പിന്റെ കടിയേറ്റതായി സംശയം തോന്നുകയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാവേലിക്കര മിനി സിവിൽസ്‌റ്റേഷന്‍റെ മതിൽ തകർന്നു വീണു

0
മാവേലിക്കര : മിനി സിവിൽസ്‌റ്റേഷന്‍റെ വടക്കുഭാഗത്തെ മതിൽ മുപ്പത് മീറ്റർ നീളത്തിൽ...

ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം : എം എം ഹസൻ

0
കോഴിക്കോട്: ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് കോൺഗ്രസ് നേതാവ്...

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓവർസിയറെ മുഖത്തടിച്ച കേസ് ; നാല് പേർക്കെതിരെ കേസ്

0
പത്തനംതിട്ട : പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത്...

കല്ലേലി കാവിലെ രണ്ടാം ദിന മഹോത്സവം ഉദ്ഘാടനം ചെയ്തു

0
കോന്നി : കല്ലേലി കാവിലെ രണ്ടാം ദിന മഹോത്സവം സി. കെ....