പാനൂര്‍: നഗരസഭയില്‍ കാഞ്ഞിരക്കടവില്‍ സ്ഫോടനം. ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ പുഴയിലെറിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം.
പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ ആഭിചാരക്രിയയാണെന്ന് കരുതി ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ബെംഗളുരുവില്‍ സ്ഥിര താമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റീല്‍ ബോംബ് ആണിതെന്നറിയാതെ കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പുഴയിലെറിയുകയായിരുന്നു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായി. ശബ്ദം കേട്ട നാട്ടുകാര്‍ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. ചൊക്ലി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.