ഡല്‍ഹിയിലെ സ്‌കൂളുകളില്‍ വീണ്ടും ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളില്‍ വീണ്ടും ബോംബ് ഭീഷണി. അഞ്ച് സ്‌കൂളുകളിലാണ് ബുധനാഴ്ച ഭീഷണി സന്ദേശമെത്തിയത്. അന്വേഷണത്തില്‍ സംശായസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇ-മെയില്‍ സന്ദേശങ്ങളായിട്ടാണ് ഭീഷണി എത്തിയത്. ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂള്‍, വസന്ത് വിഹാറിലെ വസന്ത് വാലി സ്‌കൂള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് മൂന്ന് സ്‌കൂളുകളിലേക്കുമാണ് ബുധനാഴ്ച ഭീഷണി സന്ദേശമെത്തിയത്. ഇതില്‍തന്നെ ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂളില്‍ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. എന്തുകൊണ്ടാണ് ഡല്‍ഹിയിലെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തുന്നതെന്ന് വ്യക്തമല്ല.

ഭീഷണി സന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഇ-മെയില്‍ സ്പൂഫിങ്ങും ഐപി അഡ്രസ് മാസ്‌കിങ്ങും നടത്തിയിട്ടുള്ള ഇ-മെയില്‍ സന്ദേശങ്ങളിലാണ് ഭീഷണി എത്തിയത്. അതിനാല്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമല്ലെന്നാണ് പോലീസും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും പറയുന്നത്. തുടര്‍ച്ചയായി ഭീഷണി സന്ദേശം എത്തിയ സാഹചര്യത്തില്‍ ശക്തമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്തു സ്‌കൂളുകളിലും ഒരു കോളേജിലും ഭീഷണി സന്ദേശമെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...