‘ ഒരു എസ്.പിയുടെ രണ്ട് മക്കളും ലഹരിക്ക് അ‌ടിമകൾ ‘ ; പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി കമീഷണർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലഹരി ഉപയോഗം പോലീസുകാരുടെ മക്കൾക്കിടയിലും വ്യാപകമാണെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പോലീസ് കമീഷണർ കെ.സേതുരാമൻ. ഒരു എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അ‌ടിമകളായെന്നും അ‌ദ്ദേഹത്തിന്റെ കുടുംബം വലിയ പ്രതിസന്ധിയിലാണെന്നും കമീഷണർ പൊതുവേദിയിൽ തുറന്നടിച്ചു. അ‌ങ്കമാലിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’മയക്കുമരുന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

പോലീസ് എങ്ങനെ ഇത് പരിഹരിക്കുമെന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്. അ‌ക്കാര്യത്തിൽ കാര്യക്ഷമമായി മുന്നോട്ടുപോകണം. തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവർത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അ‌ടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. ഇത്തരം നിരവധി കേസുകൾ കാണുന്നുണ്ട്. എല്ലാ റാങ്കിലുമുള്ള പോലീസുകാരുടെ മക്കളും മയക്കുമരുന്നിന് അ‌ടിമകളാകുന്നുണ്ട്. ഒരു എസ്.പി.യുടെ രണ്ട് ആൺകുട്ടികളും മയക്കുമരുന്നിന് അ‌ടിമയായി. അ‌ത് സഹിക്കാൻ പറ്റാത്ത അ‌വസ്ഥയാണ്. ആ കുടുംബം തന്നെ പ്രതിസന്ധിയിലായി. ഇക്കാര്യം വളരെ ഗൗരവത്തിൽ എടുക്കേണ്ടതുണ്ടെന്ന് -കെ. സേതുരാമൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...