സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാംക്ലാസ് വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര : സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വിൻ. വൃക്കകൾ തകരാറിലായതിനെ തുടർന്ന് കുട്ടി ഡയാലിസിസിന് വിധേയനായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ മാസം 24ന് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സഹപാഠി ശീതള പാനീയം നൽകിയത്. വീട്ടിലേക്കു മടങ്ങിയ കുട്ടിക്ക് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായി. തുടർന്ന് കളിയിക്കാവിളയിലെ ആശുപത്രിയിലും മർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ശീതളപാനീയം നൽകി എന്ന് കുട്ടി പോലീസിന് മൊഴികൊടുത്തിരുന്നു. എന്നാൽ ആ വിദ്യാർത്ഥി ആരെന്നു വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...