കൊച്ചി : ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവില്‍ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യം ഇല്ലാത്തതിനാലാണ് വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ റദ്ദാക്കാന്‍ കാരണം. ബിപിസിഎല്ലിലെ കേന്ദ്രത്തിന്റെ വിഹിതം വിറ്റഴിക്കാന്‍ 2020 മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2020 നവംബറിനകം മൂന്ന് അപേക്ഷകളാണ് ലഭിച്ചത്. ബിപിസിഎല്ലില്‍ കേന്ദ്രത്തിന് 52.98 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഈ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 45,000 – 50,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം.
ബിപിസിഎല്ലിന്റെ ഓഹരികള്‍ വാങ്ങാന്‍ അനില്‍ അഗര്‍വാളിന്റെ വേദാന്ത, അമേരിക്കന്‍ നിക്ഷേപക സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ്, ഐ സ്ക്വയേഡ് കാപ്പിറ്റല്‍ അഡ്വൈസേഴ്സ് എന്നിവയാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, വേദാന്ത ഒഴികെ മറ്റു രണ്ടു കമ്പനികളും പിന്നീട് പിന്മാറി.