മാ​ലി​ന്യ​പ്ലാ​ന്‍​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നo : നോ​ട്ട​ക്ക് വോ​ട്ട് ചെ​യ്യാ​നൊ​രു​ങ്ങി ബ്ര​ഹ്മ​പു​രം നി​വാ​സി​ക​ള്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ഇ​ത്ത​വ​ണ നോ​ട്ട​ക്ക് വോ​ട്ട് ചെ​യ്യാ​നൊ​രു​ങ്ങി ബ്ര​ഹ്മ​പു​രം നി​വാ​സി​ക​ള്‍. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​കാ​ര്‍ നോ​ട്ട​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​ത്. പ​ല​ത​വ​ണ സ​മ​രം ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന്​ 12 വ​ര്‍​ഷം മുമ്പാ​ണ് ബ്ര​ഹ്മ​പു​ര​ത്ത് പ്ലാ​ന്‍​റ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ജി​ല്ല​യി​ലെ പ​ത്തോ​ളം ന​ഗ​ര​സ​ഭ​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മാ​ലി​ന്യ​വും ഇ​വി​ടെ ത​ന്നെ ഉ​പേ​ക്ഷി​ക്കു​ന്ന സ്ഥി​തി​യാ​ണ്. മ​നു​ഷ്യ വി​സ​ര്‍​ജ്യം അ​ട​ക്ക​മു​ള്ള​വ ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ത​വ​ണ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും ഇ​ട​ക്കി​ടെ ഉ​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​വും മൂ​ല​മു​ണ്ടാ​കു​ന്ന വി​ഷ​വാ​ത​കം ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കാ​ണ് വ​ഴി​വെ​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ക​ത്തെ​ഴു​തി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ വ്യ​ക്ത​മാ​ക്കി. മ​ഴ​ക്കാ​ല​ത്ത് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വ്യാ​പി​ക്കു​ന്ന​തും​ സ​ര്‍​വ സാ​ധാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം പ്ര​തി​ഷേ‌​ധ സ​മ​ര​മാ​ക്കി മാ​റ്റാ​ന്‍ നാ​ട്ടു​കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​ദേ​ശ​ത്ത് മു​ഴു​വ​ന്‍ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...