ആറന്മുള : ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി ബസ്റ്റാന്റിൽ തുടക്കം കുറിച്ചു. ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ സാനിറ്റൈസർ കിയോസ്‌കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കോഴഞ്ചേരി ബസ്റ്റാന്റിൽ കൈകള്‍ ശുചിയാക്കുന്നതിന് വെള്ളവും സോപ്പും ഹാൻഡ് സാനിറ്റൈസറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബസ്റ്റാന്റിൽ വന്ന് പോകുന്ന യാത്രക്കാരും കടകളിലെ ജീവനക്കാരും ഓട്ടോ ടാക്സി ഡ്രൈവർമാരും പുറത്തുനിന്നു വന്നവരും കൈകഴുകി ശുചിയാക്കിയ ശേഷം മാത്രമെ കടന്ന് പോകാവു എന്ന് പോലീസ് നിര്‍ദ്ദേശിച്ചു. എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് ജനമൈത്രി സമിതി അംഗം സുധി കിഴക്കേ പറമ്പിൽ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.