കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ സ്ത്രീകള്‍ ഔഷധ യാഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പട്‌ന: ആഗോളതലത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ഇന്ത്യയേയും കീഴടക്കുന്ന ഈ സമയത്ത് ശാസ്ത്രീയ വശങ്ങള്‍ മാറ്റിവെച്ച്‌ ഭക്തര്‍. കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ സ്ത്രീകള്‍ നടത്തിയ ഔഷധ യാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഹാറിലെ പട്‌നയിലാണ് യാഗം നടത്തിയത്. ‘സാമൂഹിക് ഹാവന്‍’ എന്ന യാഗത്തില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കാളികളായത്. പുരുഷന്മാരും പുരോഹിതരും യാഗത്തില്‍ പങ്കെടുത്തു.

ഔഷധ യാഗത്തിലൂടെ കൊറോണയെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് ഗായത്രി പരിവാര്‍ നവ് ചേതന വിസ്താര്‍ കേന്ദ്ര മഹിള മണ്ഡല്‍ ഭാരവാഹി സരിത പ്രസാദ് പറഞ്ഞു. 60 തരം ഔഷധങ്ങളാണ് ഈ യാഗത്തിനായി അവര്‍ തെരഞ്ഞെടുത്തിരുന്നത്. മന്ത്രോച്ചാരണത്തിലൂടെ ഈ ഔഷധങ്ങള്‍ അഗ്നിയില്‍ ഹോമിച്ചു.

സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന യാഗത്തില്‍ മുന്‍ മന്ത്രി മിതിലേഷ് സിംഗ്, ദേവി ദയാല്‍ പ്രസാദ് എന്നിവരും പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നിരവധിയാണ് ഉത്തരേന്ത്യയില്‍ നടക്കുന്നത്. ഗോമൂത്രം കുടിച്ചാല്‍ വൈറസ് വരില്ലെന്ന് പറഞ്ഞ് ഹിന്ദു മഹാസഭ രംഗത്ത് വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...