കാഫിർ സ്ക്രീൻഷോട്ട് കേസിൽ വഴിത്തിരിവ് ; യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘം. സിപിഎം നൽകിയ പരാതിയിലായിരുന്നു യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതി ചേർത്തത്. കാസിമിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും കാസിം ഹാജരാക്കി. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ കേസിൽ നിന്ന് ഒഴിവാക്കിയത്. കാസിമിനെ പ്രതി സ്ഥാനത്ത് നിന്ന് നീക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സിപിഎം നേതാവ് ഭാസ്കരൻ നൽകിയ പരാതിയിലാണ് കാസിമിനെതിരെ ആദ്യം കേസെടുത്തത്. രണ്ടാമത് കാസിം പരാതി നൽകിയിരുന്നു. സ്ക്രീൻഷോട്ട് നിർമിച്ചത് കാസിം അല്ല എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസിൽ നിന്ന് ഒഴിവാക്കിയത്.

എസ്ഐടി അന്വേഷണത്തിലൂടെ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ നിലവിൽ റിമാൻഡിലാണ്. ജിതിന്‍റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും കോടതിയെ സമീപിച്ചു. പ്രതി ചേർക്കപ്പെട്ടേക്കാമെന്ന സാഹചര്യത്തിലാണ് റിബേഷിന്‍റെ നീക്കം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഉയർന്നത്. ഷാഫി പറമ്പിലും കെ കെ ശൈലജയും സ്ഥാനാർത്ഥികളായ വടകരയിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ഷാഫി അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണെന്നും കാഫിറായ സ്ത്രീ സ്ഥാനാർത്ഥിക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് ചിന്തിക്കണം എന്നായിരുന്നു പ്രചരിച്ച സ്ക്രീൻ ഷോട്ടിന്‍റെ ഉള്ളടക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....