Friday, April 19, 2024 1:50 pm

ഒ.പിയില്‍ ചികിത്സവേണമെങ്കില്‍ കൈക്കൂലി നല്‍കണം ; ഡോക്ടറെ കയ്യോടെ പൊക്കി വിജിലന്‍സ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒ.പിയില്‍ ചികിത്സവേണമെങ്കില്‍ കൈക്കൂലി നല്‍കണം. ഡോക്ടറെ കയ്യോടെ പൊക്കി വിജിലന്‍സ്‌. മെഡിക്കല്‍ കോളേജ് ഒ.പിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓര്‍ത്തോ വിഭാഗം ഡോക്ടറായ രാമനുജന്റെ പക്കല്‍ നിന്ന് 2800 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഇത് രോഗികളില്‍ നിന്ന് വാങ്ങിയതാണെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം ഒ.പിയിലായിരുന്നു വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഡോക്ടര്‍ക്ക് രോഗികള്‍ പണം നല്‍കുന്നതിന്റെ തെളിവുകള്‍ പരിശോധന സംഘം കണ്ടെത്തിയിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

ഇദ്ദേഹത്തെക്കുറിച്ച്‌ പരാതികളുണ്ടായിരുന്നതായും മൂന്ന് മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നുവന്നും വിജിലന്‍സ് സംഘം പറഞ്ഞു. ഡി.വൈ.എസ്.പിമാരായ വി.അജയകുമാര്‍, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് സംഘം ആരോഗ്യ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തന്നെ തുടര്‍നടപടിയെടുക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക് ; കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പുതിയ പാര്‍ട്ടി

0
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ്...

ദിശാസൂചക ബോര്‍ഡുകള്‍ കാടുമൂടിയത്‌ മൂലം വാഹന യാത്രികര്‍ ബുദ്ധിമുട്ടുന്നു

0
അടൂര്‍ : ദിശാസൂചക ബോര്‍ഡുകള്‍ കാടുമൂടിയത്‌ മൂലം വാഹന യാത്രികര്‍ ബുദ്ധിമുട്ടുന്നു....

പ്ലസ് ടു കോഴക്കേസ് : നിയമോപദേശം സത്യവാങ്മൂലത്തിൽനിന്ന് നീക്കാൻ കെ.എം. ഷാജിയോട് സുപ്രീം കോടതി

0
ന്യൂഡൽഹി: പ്ലസ്ടു കോഴക്കേസില്‍ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിജിലൻസ് ലീഗൽ...

കെജ്രിവാളിനെതിരെ ഗൂഢാലോചന നടക്കുന്നു, ജയിലിൽ അദ്ദേഹത്തിന് എന്തും സംഭവിക്കാം ; ആരോപണവുമായി സഞ്ജയ് സിംഗ്

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആം...